Risala Study Circle
RSC : പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം മാനുഷിക ഭാവത്തിന്റെ മഹത്വത്തെയാണ് സംസ്‌കാരം എന്ന് പരികല്‍പ്പിക്കുന്നതെങ്കില്‍, സംസ്‌കാരം ഒരു മുദ്രാവാക്യമായി സ്വീകരിക്കുന്നതിലെ ശരിയാണ് രിസാല സറ്റഡി സര്‍ക്കിള്‍. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം എന്നതാണ് സംഘടനയുടെ പ്രമേയവാക്യം. സംസ്‌കാരത്തെ ആദര്‍ശമായും സംഘാടനത്തെ പ്രബോധനമായും കാണുന്ന ഈ സംഘം നന്മയില്‍ ജീവിക്കാന്‍ ചെറുപ്പക്കാരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയാണ്. യൂനിറ്റുകളിലെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ സാന്നിധ്യം ആ പ്രദേശത്തിന്റെ ധാര്‍മിക പുരോഗതിക്ക് മുതല്‍ക്കൂട്ടാവുന്നു. മാനവിക സംസ്‌കാരത്തിന്റെ പോഷണത്തിന് അന്നം നല്‍കാന്‍ യുവ മനസ്സുകളെ ഒരുക്കുക വഴി സുമ്മോഹന ചേതനയാണ് ഉയിര്‍ കൊള്ളുന്നത്. ഇരുപതാണ്ടുകളുടെ കര്‍മ രംഗം തീര്‍ത്തത്, പ്രതീക്ഷകളുടെ ഗോപുരങ്ങളാണ്. ക്രയശേഷി വര്‍ദ്ധിച്ച യുവത്വം പ്രതിബദ്ധത തന്നിലേക്കെന്നതിനു പകരം അപരനിലേക്ക് തിരിക്കുന്ന കാഴ്ചയുടെ നിറവില്‍ മൂന്നാം പതിറ്റാണ്ടിന്റെ കര്‍മ തേരിലാണീ സംഘം. രചനാത്മക യൗവനങ്ങള്‍ ലക്ഷ്യമാക്കി ഉയരങ്ങളിലേക്ക് നടന്നു കയറുകയാണ് ആര്‍ എസ് സി.

